മൂന്ന് നഗരസഭകളിൽ 29ന് തെരഞ്ഞെടുപ്പ്

മംഗളൂരു: ഉള്ളാൾ, പുത്തൂർ, ബണ്ട്വാൾ നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈമാസം 29ന് നടക്കുമെന്ന് അഡീ. ഡെപ്യൂട്ടി കമീഷണർ കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാലറ്റിന് പകരം ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതും സ്ത്രീസംവരണം 30ൽനിന്ന് 50 ആയി ഉയർത്തുന്നതും ഇത്തവണത്തെ സവിശേഷതയാണ്. വിജ്ഞാപനം ഈമാസം 10ന് പുറപ്പെടുവിക്കും. അന്നുതന്നെ പത്രികസമർപ്പണം തുടങ്ങും. സെപ്റ്റംബർ ഒന്നിനാണ് വോട്ടെണ്ണൽ. ഈ മാസം 10വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉള്ളാൾ -44,273, പുത്തൂർ - 39,532, ബണ്ട്വാൾ -33,640 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.