പാപ്പിനിശ്ശേരി: തുരുത്തി കോളനിയിൽ നടക്കുന്ന . ഇത് അവകാശസമരമല്ലെന്നും നിലനിൽപിെൻറ സമരമാണെന്നും സമരം ചെയ്യുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിെൻറ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ചർച്ചയിൽ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടാണ് സമരസമിതി സമരം തുടരുന്നത്. തുരുത്തിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കോളനിയും ക്ഷേത്രവും മണ്ണിട്ട് മൂടാൻ ശ്രമിച്ച ശക്തികൾക്കെതിരെ നടത്തുന്ന ധാർമികസമരത്തിെൻറ വിജയത്തിലേക്കുള്ള തുടക്കമാണ് ഡൽഹി തീരുമാനമെന്ന് കുടിൽസമര പന്തലിലെ കോളനി നിവാസികൾ പറഞ്ഞു. ഡൽഹിയിൽ നടന്ന ചർച്ചയിൽ കർമസമിതി കൺവീനർ കെ. നിഷിൽ കുമാർ, വേളാപുരത്തെ കർമസമിതിയെ പ്രതിനിധാനംചെയ്ത് സി.പി. രാജനുമാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.