പാപ്പിനിശ്ശേരി: ഓണക്കാലത്ത് അനധികൃത മദ്യവില്‍പന തടയുന്നതിന് എക്സൈസ് പരിശോധന ശക്തമാക്കും. ഇതിെൻറ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കി. ഏഴുമാസത്തിനുള്ളിൽ പാപ്പിനിശ്ശേരി റേഞ്ച് പരിധിയിൽ 157 കേസുകളാണ് രജിസ്റ്റർചെയ്തത്. ഇതിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 37 കേസുകളും നിരോധിത പുകയില ഉൽപന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 107 കേസുകളും അനധികൃത മദ്യവിൽപനയുമായി ബന്ധപ്പെട്ട് 15 കേസുകളുമാണ് രജിസ്റ്റർചെയ്തത്. ഏഴുമാസത്തിനുള്ളിൽ പാപ്പിനിശ്ശേരി റേഞ്ച് പരിധിയിൽനിന്ന് 14.507 ഗ്രാം കഞ്ചാവും ആറ് ഗ്രാം ഹാഷിഷും പിടികൂടിയിട്ടുണ്ട്. എട്ട് ഗ്രാം മയക്കുഗുളികകളും പിടികൂടി. വിവിധ ഭാഗങ്ങളിൽനിന്നായി 70 ലിറ്റർ വാഷ് നശിപ്പിച്ചു. ഇതോടൊപ്പം 40 ലിറ്ററോളം അനധികൃത മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തവയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.