പ്രകടനം നടത്തും

കണ്ണൂർ: കേന്ദ്ര സർക്കാറി​െൻറ മോേട്ടാർ വാഹന നിയമ േഭദഗതിക്കെതിരെ ആഗസ്റ്റ് ഏഴിന് അഖിലേന്ത്യ തലത്തിൽ തൊഴിലാളികൾ പണിമുടക്കും. പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ ഒാേട്ടാ തൊഴിലാളികളും തയാറാവണമെന്ന് സ്വതന്ത്ര ഒാേട്ടാറിക്ഷ തൊഴിലാളി യൂനിയൻ (എച്ച്.എം.എസ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പണിമുടക്കിനു മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ജില്ല ബാങ്ക് പരിസരത്തുനിന്ന് ഒാേട്ടാറിക്ഷ തൊഴിലാളികളുടെ പ്രകടനവും പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വിശദീകരണ യോഗവും നടക്കും. ജില്ല കമ്മിറ്റി യോഗത്തിൽ സി.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. ടി. ഭാസ്കരൻ, പി. സുരേന്ദ്രൻ, എൻ. സീതാറാം, സി.പി. രജീഷ്, കെ.പി. അബ്ദുൽ റാസിഖ്, കെ.കെ. മുഹമ്മദ് കുഞ്ഞി, സി. ജോഗേഷ് തുടങ്ങിയവർ സംസാരിച്ചു. എൻ. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. പണിമുടക്ക് വിജയിപ്പിക്കാൻ ജില്ല മോേട്ടാർ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) കണ്ണൂർ ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ടി.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. പി.വി. വിജയൻ, എ. ചന്ദ്രൻ, പി. മഹേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.