യാത്രക്കാർക്ക് അവിസ്മരണീയ കാഴ്ചയായി ഹെലികോപ്​ടർ യാത്ര

കൂത്തുപറമ്പ്: മലബാറിലെ ആകാശദൃശ്യങ്ങൾ സാധാരണക്കാർക്ക് ആസ്വദിക്കുന്നതിനുവേണ്ടി ഒരുക്കിയ ഹെലികോപ്ടർ സർവിസ് യാത്രക്കാർക്ക് അവിസ്മരണീയ കാഴ്ചയായി മാറി. കണ്ണൂർ വിമാനത്താവളം, അറബിക്കടൽ എന്നിവക്ക് മുകളിലൂടെയാണ് ആകാശയാത്ര സംഘടിപ്പിച്ചത്. കൂത്തുപറമ്പ് നിർമലഗിരി കോളജ് കേന്ദ്രീകരിച്ചാണ് ശനി, ഞായർ ദിവസങ്ങളിലായി ഹെലികോപ്ടർ സർവിസ് നടക്കുന്നത്. യാത്രയുടെ സൗകര്യം സാധാരണക്കാർക്കുകൂടി ലഭ്യമാക്കുന്നതിനും നീലാകാശത്തെ കാഴ്ചകൾ നേരിൽ കാണുന്നതിന് അവസരമൊരുക്കിയുമാണ് യാത്ര സംഘടിപ്പിച്ചത്. കണ്ണൂർ വിമാനത്താവളം, അറബിക്കടൽ എന്നിവയുടെ ആകാശദൃശ്യങ്ങൾ ആസ്വദിക്കാവുന്ന തരത്തിലാണ് യാത്ര ഒരുക്കിയത്. നിർമാണം പൂർത്തിയായ വിമാനത്താവളത്തി​െൻറ ആകാശദൃശ്യങ്ങൾ യാത്രക്കാർക്ക് നവ്യാനുഭവമായി. അതോടൊപ്പം മലബാറി​െൻറ ഹരിതഭംഗിയും യാത്രികർക്ക് ആസ്വാദ്യകരമായി. ഡൽഹി ആസ്ഥാനമായുള്ള ചിപ്സാൻ ഏവിയേഷൻ കമ്പനിയാണ് ആകാശയാത്ര സംഘടിപ്പിച്ചത്. ബെൽ 407 ഇനത്തിൽെപട്ട ഹെലികോപ്ടറാണ് സർവിസ് നടത്തിയത്. കൂത്തുപറമ്പ് മേഖലയിൽ ആദ്യമായി നടന്ന ആകാശയാത്രയിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. സിവിൽ ഏവിയേഷൻ വകുപ്പി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും പ്രത്യേക അനുമതിയോടെയാണ് ആകാശയാത്ര ഒരുക്കിയത്. ഫയർ എൻജിൻ ഉൾപ്പെടെയുള്ള എമർജൻസി സംവിധാനവും ലാൻഡിങ് സ്ഥലത്ത് ഒരുക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് തീരുമാനിച്ചിരുന്ന ഹെലികോപ്ടർ സർവിസ് കാലാവസ്ഥ മോശമായതിനെ തുടർന്ന് ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ഹെലികോപ്ടർ ബംഗളൂരുവിലേക്ക് തിരിച്ചുപോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.