ഇരിക്കൂർ: ഹയർ സെക്കൻഡറി സ്കൂളുകളിലെ ഉപഭാഷാപഠന സൗകര്യം വിപുലപ്പെടുത്തുക, പാർട്ട്ടൈം ഭാഷാധ്യാപകരുടെ സർവിസ് പ്രശ്നങ്ങൾ പരിഹരിക്കുക, ഉർദു സ്പെഷൽ ഓഫിസർ നിയമനത്തിലെ കാലതാമസം ഒഴിവാക്കുക, ക്യു.ഐ.പിയിലെ സംഘടനകളുടെ അംഗത്വം പുനഃസ്ഥാപിക്കുക തുടങ്ങിയ 25 ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ ഇരിക്കൂർ എ.ഇ.ഒ പി.പി. ശ്രീജന് അവകാശപത്രിക സമർപ്പിച്ചു. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് എൻ.പി. റഷീദ്, കെ. മുഹമ്മദ് ഹനീഫ, കെ.വി. ശ്രീജിത്, സി. മുഹമ്മദ്, എ.കെ. അമ്പിളി, ബിനി തോമസ്, വിനോദ്, ഹബീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.