നരയമ്പാറയിൽ ബസിടിച്ച് സ്​കൂട്ടർ യാത്രികന് പരിക്ക്

ഇരിട്ടി: ഉളിയിൽ നരയമ്പാറയിൽ ബസിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. നടുവനാട് മുണ്ടാച്ചാലിലെ നവാസിനാണ് (22) പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന ആഷിക്ക് ബസ് മറ്റൊരു വാഹനത്തെ മറികടന്നുവരുന്നതിനിടെ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസി​െൻറ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. തലശ്ശേരി -വളവുപാറ റോഡ് നവീകരണത്തി​െൻറ ഭാഗമായി പ്രവൃത്തി പൂർത്തിയായ ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ വാഹനങ്ങളുടെ അമിതവേഗതമൂലം അപകടം പതിവായിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് ഇതേ റൂട്ടിൽ കീഴൂരിൽ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചത്. കാറി​െൻറ അമിത വേഗതയായിരുന്നു അപകട കാരണം. അപകടം കഴിഞ്ഞയുടൻ ഇവിടെ പൊലീസ് താൽക്കാലികമായി റോഡ് ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച അപകടമുണ്ടായ നരയമ്പാറ കുന്നിറക്കവും ഏറെ അപകടസാധ്യതയുള്ള സ്ഥലമാണ്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ബസിടിച്ച് യുവാവ് മരിച്ചിരുന്നു. റോഡ് വീതി കൂടിയതോടെ വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നതെന്നും വേഗത നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.