ഇരിട്ടി: ജനകീയ കൂട്ടായ്മയിൽ മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ നിർമിക്കാനായി കണ്ടെത്തിയ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. കാക്കയങ്ങാട് -പുന്നാട് റോഡരികിൽ പിടാങ്ങോടാണ് പൊലീസ് സ്റ്റേഷന് സ്ഥലം കണ്ടെത്തിയത്. 45 സെൻറ് സ്ഥലമാണ് ഇതിനായി ജനകീയ കൂട്ടായ്മയിൽ വാങ്ങുന്നത്. സ്ഥലത്തിെൻറ രജിസ്േട്രഷൻ അടുത്ത ദിവസം നടക്കും. 15 ലക്ഷം രൂപക്കാണ് പൊലീസ് സ്റ്റേഷൻ നിർമിക്കാനായി ജനകീയ സമിതി സ്ഥലം വാങ്ങുന്നത്. പണം സ്വരൂപിക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നര വർഷമായി കാക്കയങ്ങാട്-പാലപ്പുഴ റോഡിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴക്കുന്ന് പൊലീസ് സ്റ്റേഷന് സ്വന്തം നിലയിൽ കെട്ടിടം നിർമിക്കുന്നതിനായി മുഴക്കുന്ന് പഞ്ചായത്തിെൻറ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെയാണ് ജനകീയ സമിതി രൂപവത്കരിച്ചത്. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ്, എസ്.ഐ പി. വിജേഷ്, ടി.എഫ്. സെബാസ്റ്റ്യൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സ്ഥലം അളന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.