വിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുന്നതില്‍ അധ്യാപകർക്ക് വലിയ പങ്ക് -ടി. പത്മനാഭന്‍

മട്ടന്നൂര്‍: വിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുന്നതില്‍ അധ്യാപകർക്ക് വലിയ പങ്കെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. മട്ടന്നൂര്‍ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദന സദസ്സ് 'വിജയോത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പച്ചക്കറികള്‍ വാങ്ങുമ്പോള്‍ കുത്തുവീണത് വാങ്ങുന്നതാണ് നല്ലത്. അങ്ങനെയുള്ളതില്‍ വിഷം കലര്‍ന്നിട്ടുണ്ടാവില്ല. അതുപോലെ വിദ്യാലയങ്ങളില്‍ 100 ശതമാനം വിജയമുണ്ടാകുന്നത് അത്ര സുഖകരമായ കാര്യമല്ല. നല്ല അധ്യാപകന് സാധിക്കാത്തതായി ഒന്നുമില്ല. അധ്യാപക‍​െൻറ ഏറ്റവും വലിയ സൗഭാഗ്യം നല്ല വിദ്യാർഥിയെ കിട്ടുകയെന്നതാണെന്നും വിദ്യാർഥിയുടെ ഭാഗ്യം നല്ല അധ്യാപകനെ കിട്ടുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.ടി. ശിവദാസ്, പി.ടി.എ പ്രസിഡൻറ് പി. സുരേഷ് ബാബു എന്നിവര്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പി. പ്രസീന, വി.എന്‍. സത്യേന്ദ്രനാഥ്, കെ.വി. ജയചന്ദ്രന്‍, കെ. നജ്മ ടീച്ചര്‍, ഇ. ഗണേഷ്, എം.കെ. ഇസ്മായില്‍ ഹാജി, കവിത ജിനുകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ. ജയ സ്വാഗതവും കെ.കെ. യതീന്ദ്രദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.