ഉരുൾപൊട്ടൽ: നാശം നേരിട്ടവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം -താലൂക്ക് വികസന സമിതി

ഇരിട്ടി: ഉരുൾപൊട്ടലിൽ ഇരിട്ടി മേഖലയിൽ വീട് തകർന്നവർക്ക് സ്ഥലവും വീടും അനുവദിക്കുന്നതിന് പ്രത്യേക പാക്കേജ് വേണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി പുറമ്പോക്ക് സ്ഥലങ്ങളിൽ താമസിക്കുന്ന 15ഓളം കുടുംബങ്ങളുടെ വീട് തകർന്നിട്ടുണ്ട്. ഇവരുടെ താമസ സ്ഥലത്തിന് പട്ടയം ഇല്ലാത്തതിനാൽ സഹായം അനുവദിക്കാൻ കഴിയുന്നില്ല. പകരം വീട് നിർമിക്കാൻ പണം അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലം ഇല്ലാത്തതിനാൽ അനുവദിച്ച പണം ഉപഭോക്താവി​െൻറ അക്കൗണ്ടിലേക്ക് നൽകിയിട്ടില്ലെന്ന് തഹസിൽദാർ കെ.കെ. ദിവാകരൻ പറഞ്ഞു. ആദ്യഘട്ടത്തിൽ അനുവദിക്കുന്ന ലക്ഷം രൂപകൊണ്ട് 25 ശതമാനം പണി പൂർത്തിയാക്കിയാൽ മാത്രമേ രണ്ടാമത്തെ ഗഡു അനുവദിക്കൂ. പ്രശ്നം റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക രീതിയിൽ പരിഗണിക്കാമെന്ന് ഉറപ്പുലഭിച്ചെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. വീട് തകർന്നവർ ഇപ്പോൾ വാടക വീടുകളിലാണ് താമസിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിലെത്തിയ റവന്യൂ മന്ത്രിയുൾപ്പെടെയുള്ളവർ ഇവരുടെ കാര്യം പ്രത്യേകമായി പരിഗണിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. പ്രശ്നം വീണ്ടും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സർവകക്ഷി സംഘത്തെ അയക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. കാലവർഷത്തെ തുടർന്ന് നിർത്തിയ തലശ്ശേരി- വളവുപാറ അന്തർസംസ്ഥാന പാതയുടെ നവീകരണം ഉടൻ പുനരാരംഭിക്കും. ഇരിട്ടി പാലം ജങ്ഷൻ വീതികൂട്ടാൻ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയതായി കെ.എസ്.ടി.പി അധികൃതർ യോഗത്തെ അറിയിച്ചു. കാലവർഷത്തെ തുടർന്ന് മേഖലയിൽ കെ.എസ്.ഇ.ബിക്ക് 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. യോഗത്തിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.