ഇരിട്ടി: വീർപ്പാട് ശ്രീനാരായാണ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിെൻറ കെട്ടിടോദ്ഘാടനം എട്ടിന് വൈകീട്ട് മൂന്നിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിക്കും. കോളജ് ഓഡിറ്റോറിയം സണ്ണിജോസഫ് എം.എൽ.എയും ഇഗ്നോ സെൻറർ ഇഗ്നോ റീജനൽ ഡയറക്ടർ ഡോ. എം. രാജേഷും ആശാൻ സ്മാരക സ്റ്റഡിസെൻറർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും ഉദ്ഘാടനംചെയ്യും. വാർത്തസമ്മേളനത്തിൽ എം.ആർ. ഷാജി, കെ.വി. അജി, പി.എൻ. ബാബു, കെ.കെ. സോമൻ, ജിഷ അഭിലാഷ്, പി.കെ. പ്രദീഷ്, യു.എസ്. അഭിലാഷ്, ടി.എസ്. ശ്രീനീഷ് എന്നിവർ പങ്കെടുത്തു. സഹകരണ ക്ലിനിക്ക് ഉദ്ഘാടനം ഇന്ന് ഇരിട്ടി: ഇരിട്ടി താലൂക്ക് പ്ലാേൻറഷൻ അഗ്രികൾച്ചറൽ ജനറൽ വർക്കേഴ്സ് വെൽെഫയർ സഹകരണ സംഘത്തിെൻറ നേതൃത്വത്തിൽ ഇരിട്ടിയിൽ തുടങ്ങുന്ന മദർ കെയർ സഹകരണ ക്ലിനിക് ഞായറാഴ്ച രാവിലെ 9.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്യും. നഗരസഭ ചെയർമാൻ പി.പി. അശോകൻ അധ്യക്ഷതവഹിക്കും. വാർത്തസമ്മേളത്തിൽ സൊസൈറ്റി പ്രസിഡൻറ് അഡ്വ. എം. വിനോദ്കുമാർ, സെക്രട്ടറി ഷിജു സി. വട്ട്യറ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.