കൊട്ടിയൂർ പീഡനം: രണ്ട് സാക്ഷികളെ വിസ്തരിച്ചു

തലശ്ശേരി: കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ രണ്ടുസാക്ഷികളെ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ വിസ്തരിച്ചു. മഹസർ സാക്ഷി, പെൺകുട്ടിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചപ്പോൾ ആശുപത്രിയിൽ പണം എത്തിച്ചയാൾ എന്നിവരെയാണ് ശനിയാഴ്ച വിസ്തരിച്ചത്. നാലു സാക്ഷികളെ തിങ്കളാഴ്ച വിസ്തരിക്കും. പെൺകുട്ടിയെ പീഡിപ്പിച്ച ഫാ. റോബിൻ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. ബുധനാഴ്ചയാണ് േകസിൽ വിചാരണ ആരംഭിച്ചത്. വിചാരണയുടെ തുടക്കത്തിൽ, ഒന്നാം സാക്ഷിയായ പീഡനത്തിനിരയായ പെൺകുട്ടി കോടതിയിൽ കൂറുമാറിയിരുന്നു. സ്വന്തം താൽപര്യപ്രകാരമാണ് വൈദികനുമായി ശാരീരിക ബന്ധം പുലർത്തിയതെന്നും വൈദികനുമൊത്തുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടി കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിസ്താരത്തിനിടയിൽ പെൺകുട്ടിയുടെ അമ്മയും അച്ഛനും കൂറുമാറി. പത്തുപേരാണ് പ്രതി സ്ഥാനത്തുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം സുപ്രീം േകാടതി കുറ്റവിമുക്തരാക്കിയിരുന്നു. ഏഴ് പ്രതികളാണ് ഇേപ്പാൾ കേസിൽ വിചാരണ നേരിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.