മാഹി: മാഹി സി.ഇ. ഭരതൻ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഘടന ഒരുമയും സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റും ചേർന്ന് മലബാർ കാൻസർ സെൻററുമായി സഹകരിച്ച് രക്തദാന-രക്തഗ്രൂപ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മാഹി സി.െഎ ആർ. ഷൺമുഖം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സി.എച്ച്. ഹംസനാഥ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് മാർട്ടിൻ കൊയ്‌ലോ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. അജിത്‌കുമാർ, യു.പി. അശോകൻ, അഹമ്മദ് ഷഫീഖ്, സവന എന്നിവർ സംസാരിച്ചു. മാഹി ഡയാലിസിസ് സെൻററിനുള്ള 'ഒരുമ'യുടെ ധനസഹായം സമീർ പെരിങ്ങാടി ഏറ്റുവാങ്ങി. പൂർവ വിദ്യാർഥികളായ തുഹിന ദേവ്, സമന ബാലകൃഷ്ണൻ, അമൽ റെജി, അഫ്ഷീർ, നന്ദ കിഷോർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.