തളിപ്പറമ്പ്: ജൈവവൈവിധ്യം മഹാസംരക്ഷണയജ്ഞമായി സമൂഹം ഏറ്റെടുക്കണമെന്നും ഇതിെൻറ ചുമതല യുവതലമുറ വഹിക്കണമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നഗരസഭയുടെ ചെയ്യുകയായിരുന്നു മന്ത്രി. വർത്തമാനകാലത്ത് പ്രകൃതിയെ സ്നേഹിക്കുന്നതിനുപകരം സംഹരിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിസംരക്ഷണത്തിന് തയാറായില്ലെങ്കിൽ ജീവിതം ദുഷ്കരമാകും. പ്രകൃതിയെ അതിക്രമിച്ച് കീഴടക്കിയതിനുള്ള തിരിച്ചടിയാണ് പ്രകൃതി ദുരന്തത്തിെൻറ രൂപത്തിൽ ഇന്നനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു. ജനകീയ ജൈവവൈവിധ്യ സംരക്ഷണ കോഓഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൻ വത്സല പ്രഭാകരൻ, സ്ഥിരം സമിതി അധ്യക്ഷരായ പി. മുഹമ്മദ് ഇഖ്ബാൽ, രജനി രമാനന്ദ്, സി. ഉമ്മർ, കെ. അഫ്സത്ത്, പി.കെ. സുബൈർ, പ്രതിപക്ഷ കൗൺസിലർമാരായ കോമത്ത് മുരളീധരൻ, കെ. വത്സരാജൻ, കെ. നിമിഷ, വി.വി. കുഞ്ഞിരാമൻ, സെക്രട്ടറി കെ. അഭിലാഷ്, വി.സി. ബാലകൃഷ്ണൻ, മാലിക് ഫാസിൽ, എം.ടി. സനേഷ്, വി.വി. വിജയൻ എന്നിവർ സംസാരിച്ചു. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ നിർമാണത്തിന് നേതൃത്വം നൽകിയവരെയും തയാറാക്കിയ കെ.എസ്.ബി.ബി പ്രോജക്ട് ഫെലോമാരായ പ്രസീദ പ്രഭാകരൻ, എം.പി. ജിഷ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.