വാഹന പണിമുടക്ക്: സ്വകാര്യവാഹനങ്ങളും സഹകരിക്കണമെന്ന്

പയ്യന്നൂർ: ആഗസ്റ്റ് ഏഴിന് നടക്കുന്ന അഖിലേന്ത്യ വാഹന പണിമുടക്കിൽ സ്വകാര്യ വാഹനങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. പണിമുടക്കി​െൻറ ഭാഗമായി ആറിന് രാവിലെ പത്തിന് പയ്യന്നൂർ സെൻട്രൽ ബസാർ കേന്ദ്രീകരിച്ച് തൊഴിലാളികളുടെ പ്രകടനം നടക്കും. ദേശീയപാതയിൽ പെരുമ്പ കേന്ദ്രീകരിച്ച് സമരകേന്ദ്രം ഒരുക്കും. റോഡ് സുരക്ഷ എന്ന ഓമനപ്പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ മോട്ടോർ മേഖലയെ ആകെ സ്വകാര്യ വൻകിട കുത്തകകൾക്ക് തീറെഴുതാനുള്ള നരേന്ദ്ര മോദി സർക്കാറി​െൻറ നീക്കത്തിനെതിരെയാണ് സമരം. വാർത്തസമ്മേളനത്തിൽ പി.വി. കുഞ്ഞപ്പൻ, വി.കെ. ബാബുരാജ്, ഒ.വി. രാമചന്ദ്രൻ, എം. രാമകൃഷ്ണൻ, കെ.പി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.