വൈദ്യുതി കമ്പിയില്‍ കുരുങ്ങി പെരുമ്പാമ്പും പൂച്ചയും ചത്തു

ചെറുപുഴ: പൂച്ചയെ പിടിക്കാനുള്ള ശ്രമത്തില്‍ വൈദ്യുതി കമ്പിയില്‍ തട്ടി പെരുമ്പാമ്പും പൂച്ചയും ഷോക്കേറ്റു ചത്തു. പാണ്ടിക്കടവിലെ കെ.എൻ. ബാബുവി​െൻറ പറമ്പില്‍ ശനിയാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. വൈദ്യുതിക്കമ്പി പൊട്ടിവീണതുകണ്ട് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പൂച്ചയും പാമ്പും ചത്തനിലയില്‍ കണ്ടത്. പൂച്ചയെ വിഴുങ്ങാനായി കടിച്ച നിലയിലാണ് പാമ്പ്. ചെറുപുഴ കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.