കെ.എസ്.ആർ.ടി.സി സമയമാറ്റം പിൻവലിച്ചു

കേളകം: കൊട്ടിയൂർ - കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസി​െൻറ സമയമാറ്റം പിൻവലിച്ചു. തുടക്കം മുതലുള്ള സമയക്രമത്തിലാണ് ഇനി സർവിസ്. കോഴിക്കോട് സോണൽ മാനേജർ ഇത് സംബന്ധിച്ച് തലശ്ശേരി ഡിപ്പോ മാനേജർക്ക് നിർദേശം നൽകി. പഴയ സമയക്രമത്തിൽ രാവിലെ 4.20ന് പാൽച്ചുരത്തുനിന്ന് പുറപ്പെടുന്ന ബസ് 8.20ന് കോഴിക്കോെട്ടത്തും. സമയക്രമത്തിൽ മാറ്റം വരുത്തിയത് ദീർഘദൂര യാത്രക്കാരടക്കമുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.