കാസർകോട്: ജലനിധി പദ്ധതിപ്രവര്‍ത്തന പൂര്‍ത്തീകരണവും വിടുതലും സംബന്ധിച്ച് അവലോകനം നടത്തുന്നതിന് ലോകബാങ്ക് പ്രതിനിധിസംഘം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ലോകബാങ്ക് പ്രതിനിധിയായ ആര്‍.ആര്‍. മോഹനാണ് സന്ദര്‍ശനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല അധ്യക്ഷത വഹിച്ചു. പി.എം.യു ഉദ്യോഗസ്ഥരായ വി.എല്‍. മോഹന്‍കുമാര്‍, പ്രേംലാല്‍, സുരേഷ് കുമാര്‍, ഗീതാകുമാരി എന്നിവര്‍ പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്വീകരണയോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍. മനോജ് സ്വാഗതവും ജിപാറ്റ് ടീം ലീഡര്‍ സുകുമാരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പദ്ധതിപ്രദേശമായ ചായ്യോം ചേലക്കാട് കുടിവെള്ളപദ്ധതി സംഘം സന്ദര്‍ശിച്ചു. സമിതി ഭാരവാഹികളായ സെക്രട്ടറി കെ.പി. വേണുഗോപാലന്‍, ബിജു, ചിത്രവേണി, ജിപാറ്റ് സീനിയര്‍ എൻജിനീയര്‍ നിതിന്‍ തോമസ്, ജിപാറ്റ് സി.ഡി.എസ് ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി. പദ്ധതിപ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.