കാസർകോട്: വനിതകള്‍ ഗൃഹനാഥയായിട്ടുള്ളവരുടെ മക്കള്‍ക്ക് 2018-19 വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ പ്ലസ് ടുവെരയും ഡിഗ്രി, പ്രഫഷനല്‍ കോഴ്‌സ് പഠിക്കുന്നതുമായ വിദ്യാർഥികളുടെ ബി.പി.എല്‍ വിഭാഗത്തിലെ രക്ഷിതാക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാന-കേന്ദ്രസര്‍ക്കാറില്‍നിന്ന് മറ്റു സ്‌കോളര്‍ഷിപ്പുകള്‍ കൈപ്പറ്റുന്നവര്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല. അപേക്ഷാഫോറവും വിശദവിവരങ്ങളും സാമൂഹികനീതി വകുപ്പിെൻറ www.wsd.kerala.gov.in എന്ന വെബ്‌സൈറ്റിലും അംഗൻവാടി കേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷകള്‍ ഈ മാസം 15നകം ബന്ധപ്പെട്ട അംഗൻവാടി കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994 256660. ...........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.