വാറൻറ്​​ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി

കാഞ്ഞങ്ങാട്: ജാമ്യമെടുത്ത് മുങ്ങിയ വാറൻറ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഒരു മാസത്തിനുള്ളിൽ കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ ഒമ്പത് പൊലീസ് സ്റ്റേഷന്‍ പരിധികളിൽനിന്നായി 44 പിടികിട്ടാപ്പുള്ളികളെ അറസ്റ്റുചെയ്തു. ഹോസ്ദുര്‍ഗ്, ബേക്കല്‍ സ്റ്റേഷൻ പരിധികളിലാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായത്. ഹോസ്ദുര്‍ഗില്‍ മാത്രം 21 കുറ്റവാളികളെയാണ് പ്രിന്‍സിപ്പല്‍ എസ്.െഎ എ. സന്തോഷ്‌കുമാര്‍, എസ്.െഎ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റുചെയ്തത്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രഭേഷ്, മഹേഷ്, സുരേഷ് എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങൾ. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 18ഒാളം ലോങ് പെൻഡിങ് കേസിലെ വാറൻറ് പ്രതികളെ പിടികൂടിയിട്ടുണ്ട്. മീനാപ്പീസിലെ മുഹമ്മദ് ഷംസുദ്ദീൻ, വടകരമുക്കിലെ മുഹമ്മദ് ഫൈസൽ, ഹോസ്ദുര്‍ഗ് കടപ്പുറത്തെ അബ്ദുൽ റിയാസ്, നിയാദ്, ഉപ്പിലിക്കൈയിലെ ബിജു, ആവിക്കരയിലെ സുധീഷ്, നാസർ, അബ്ദുൽ സലീം, അബ്ദുൽ ലത്തീഫ് കൊളവയൽ, വൈശാഖ് മേലടുക്കം, രവീന്ദ്രന്‍ ഏച്ചിക്കാനം, അഹമ്മദ് ചിത്താരി, ബല്ലാക്കടപ്പുറത്തെ ഷംസുദ്ദീൻ, ഉബൈദ്, പുതുക്കൈയിലെ വിനോദ്കുമാർ, ചന്ദ്രന്‍, അടോട്ടെ ഷിജു, വേണുഗോപാലൻ, ബാബാനഗറിലെ റഫീഖ് എന്നിവരാണ് കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് അറസ്റ്റിലായത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ഒളിവില്‍ കഴിയുന്ന മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യാനും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാനും മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും നൽകിയ നിർദേശത്തെത്തുടർന്നാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.