കണ്ണൂർ വിമാനത്താവളം: എന്ന്​ പറക്കും? തിരുവോണത്തിന്​ അറിയാം

കണ്ണൂർ: കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തീയതി ഒാണപ്രഖ്യാപനമായി വിളംബരം ചെയ്യാൻ ആലോചന. ആഗസ്റ്റ് 18ന് ചേരുന്ന കിയാൽ ബോർഡ് യോഗത്തിനുമുമ്പ് ഡി.ജി.സി.എ പരിശോധനക്ക് മുമ്പുള്ള എല്ലാ ജോലികളും പൂർത്തീകരിച്ചതിനുള്ള റിപ്പോർട്ട് തയാറാക്കാൻ കിയാൽ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് നിർദേശം നൽകി. കേന്ദ്രമന്ത്രാലയങ്ങളുേടതല്ലാത്ത ഒരുജോലിയും ഇനി അവശേഷിക്കരുതെന്നാണ് നിർദേശം. ഡി.ജി.സി.എ സന്ദർശനം രണ്ടാഴ്ചക്കകം ഉറപ്പിച്ച് ഉദ്ഘാടനത്തീയതി ഒാണത്തിന് പ്രഖ്യാപിക്കാനാവണമെന്ന നിലയിലാണ് നടപടികൾ പുരോഗമിക്കുന്നത്. വിമാനത്താവളത്തിലെ നിർമാണം 100 ശതമാനം പൂർത്തീകരിച്ചതായ അവലോകന റിപ്പോർട്ട് വ്യാഴാഴ്ച കിയാൽ സംസ്ഥാന സർക്കാറിന് നൽകി. ഏറോബ്രിഡ്ജ് മൂന്നെണ്ണം കൂടി നിശ്ചിത പോയൻറിൽ സ്ഥാപിച്ചു. സിഗ്നൽ പരിശോധനയുമായി ബന്ധപ്പെട്ട കാലിബ്രേഷൻ ഫ്ലൈറ്റ് പരിശോധന കാലാവസ്ഥ അനുകൂലമാണെങ്കിൽ ഉടനെ നടത്തും. കേന്ദ്ര വ്യോമയാനമന്ത്രാലയം കഴിഞ്ഞദിവസം ഡൽഹിയിൽ വിളിച്ചുചേർത്ത സംയുക്ത യോഗത്തിനുശേഷം ഉഡാൻ സർവിസി​െൻറ ഇളവ് കിയാലി​െൻറ മുന്നിൽ പുതിയ പ്രശ്നമാണ്. ഉഡാൻ വ്യവസ്ഥകളിൽ ഇളവ് നൽകാമെന്നാണ് വ്യോമയാനമന്ത്രാലയം ഉറപ്പുനൽകിയത്. ഉഡാൻ ഗ്രൂപ്പിൽപെട്ട എയർലൈൻസുകൾക്ക് മൂന്നു വർഷത്തേക്ക് വ്യോമപാത കുത്തകയായി നൽകണം. ലാൻഡിങ്, പാർക്കിങ് ഫീസുകളും ഒഴിവാക്കണം. ഇവയിൽ ചിലതിൽ ഇളവുനൽകാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിദേശ സർവിസുകൾ കൂടുതൽ ലഭ്യമാകണമെന്ന കിയാലി​െൻറ ആവശ്യം കേന്ദ്രം പരിഗണിക്കാനുള്ളതുകൊണ്ട് പുതിയ ഉപാധിയനുസരിച്ച് നിലപാട് സ്വീകരിക്കാതെ നിർവാഹമില്ല. എന്നാൽ, ഉഡാൻ പദ്ധതിയിൽ എത്ര സർവിസുകൾ കണ്ണൂർ വിട്ടുനൽകണമെന്ന ധാരണ ഉണ്ടായിട്ടില്ല. തുടക്കത്തിൽ വിമാനത്താവളം നഷ്ടത്തിലായാൽ ഷെയർ പങ്കാളിത്തത്തിലും മറ്റും വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഉഡാൻ പദ്ധതിയിൽനിന്ന് പിന്മാറാൻ തീരുമാനിച്ചത് സാമ്പത്തിക വരുമാന റിപ്പോർട്ട് കൂടി പരിശോധിച്ചശേഷമാണ്. പുതിയ ഉപാധിയനുസരിച്ച് ഇനി തീരുമാനമെടുക്കേണ്ടത് കിയാൽ ഭരണസമിതിയാണ്. ഇൗ മാസം 18ന് ചേരുന്ന ഭരണസമിതിയുടെ മുഖ്യ അജണ്ട ഉഡാൻ പദ്ധതി, വിദേശ സർവിസ്, വിമാനത്താവളം ഉദ്ഘാടനത്തീയതി എന്നിവയാണ്. ഉഡാൻ പദ്ധതിയോട് അനുകൂലമല്ലാത്ത നിലപാട് തുടർന്നാൽ വിദേശ സർവിസുകളുടെ കാര്യത്തിൽ കേന്ദ്രം നിലപാട് കടുപ്പിക്കും. 2500 രൂപക്ക് മണിക്കൂറിൽ പറക്കാവുന്ന ഉഡാൻ പദ്ധതി ആഭ്യന്തര സർവിസുകളെ പരിപോഷിപ്പിക്കുന്നതിനുള്ളതാണ്. അതിൽനിന്ന് കണ്ണൂർ വിമാനത്താവളം പിന്മാറരുത് എന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ഇൗ സാഹചര്യത്തിൽ ഉഡാൻ പദ്ധതിയിൽ കേന്ദ്രം നൽകുന്ന ഇളവ് സൂക്ഷ്മമായി പഠിച്ച് റിപ്പോർട്ട് നൽകാൻ കിയാൽ വിദഗ്ധസമിതിയെ നിശ്ചയിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.