ബദിയടുക്ക: ബി.ജെ.പി വിരുദ്ധ കൂട്ടായ്മയിൽ കാറഡുക്ക ഭരണത്തിൽനിന്ന് ബി.ജെ.പിയെ പുറത്താക്കിയപ്പോൾ ജില്ലയിൽ വിവാദങ്ങൾക്ക് തുടക്കം. എൻമകജെയും കാറഡുക്കയും ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളാണ്. കാറഡുക്കയിൽ 18 വർഷമായി ബി.ജെ.പിയുടെ കുത്തക ഭരണമാണ്. എന്നാൽ, വാർഡുകളിൽ ഭൂരിപക്ഷം രണ്ടു പഞ്ചായത്തുകളിലും ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ല. യു.ഡി.എഫിെൻറ പിന്തുണയോടെ കാറഡുക്കയിൽ ഭരണം വേണ്ടെന്ന് സി.പി.എമ്മും എൽ.ഡി.എഫിെൻറ പിന്തുണയോടെ എൻമകജെയിൽ ഭരണം വേണ്ടെന്ന് യു.ഡി.എഫും തീരുമാനിച്ചതോടെ ബി.ജെ.പിക്ക് രണ്ടു പഞ്ചായത്തുകളുടെ ഭരണം കൈപ്പിടിയിലാകുകയായിരുന്നു. ബി.ജെ.പിയെ താഴെയിറക്കാൻ എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചത് ജില്ലയിൽ ചർച്ചകൾക്ക് വഴിയൊരുക്കി. സി.പി.എമ്മിലാകെട്ട സംഘടനതലത്തിൽ വിശദീകരിക്കേണ്ടിവരും എന്ന ഉത്തരവാദിത്തമുണ്ട്. തൽക്കാലം ജില്ല നേതൃത്വം മൗനംപാലിച്ചിരിക്കുകയണ്. ജില്ലയിൽ ഇത്തരം കൂട്ടുകെട്ട് നേരത്തെ പലതവണ നടന്നിട്ടുണ്ട്. എന്നാൽ, സി.പി.എം പാർട്ടി കോൺഗ്രസിെൻറ തീരുമാനം അനുസരിക്കുേമ്പാൾ ഇൗബന്ധം എത്രകാലം നിലനിൽക്കുമെന്നാണ് പാർട്ടിയിൽ ഒരുവിഭാഗം ചോദിക്കുന്നത്. കന്നട മേഖലയിൽ സ്വാധീനമുണ്ടാക്കാൻ സി.പി.എം തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിെൻറ ഭാഗമാണ് ഇൗ കൂട്ടുകെട്ട് എന്നാണ് അണിയറ സംസാരം. ബെള്ളൂരിൽ ദലിത് കോളനിയിലേക്കുള്ള വഴിനിഷേധിച്ച സംഭവം പാർട്ടി ഏറ്റെടുത്തിട്ടുണ്ട്. കാറഡുക്കയിൽ സി.പി.എം, ബി.ജെ.പി ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്നപ്പോൾതന്നെ എൻമകജെയിൽ ബി.ജെ.പിക്കെതിരെ യു.ഡി.എഫ് അവിശ്വാസം നൽകിയത് സി.പി.എം പിന്തുണയോടെയാണ്. എൻമകജെയിൽ ഏഴുവീതമാണ് ബി.ജെ.പിക്കും യു.ഡി.എഫിനുമുള്ളത്. നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി ഭരണത്തിലെത്തിയത്. എൽ.ഡി.എഫിന് മൂന്ന് അംഗമാണുള്ളത്. കഴിഞ്ഞവർഷം യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം സി.പി.എമ്മിലെ രണ്ടംഗങ്ങൾ വിട്ടുനിന്നതിനാൽ പാളി. ഈ അവസ്ഥ ഇനിയുണ്ടാകില്ല. എട്ടിന് ചർച്ചയും ഒമ്പതിന് വോെട്ടടുപ്പുമാണ് എൻമകജെയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.