തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സ്ഥാനാർഥികളെ നിർത്തണമെന്ന്

മംഗളൂരു: ഉഡുപ്പി-ചിക്കമഗളൂരു, ബംഗളൂരു സിറ്റി മണ്ഡലങ്ങളിൽ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യാനികളെ സ്ഥാനാർഥിയാക്കണമെന്ന് ഇന്ത്യൻ നാഷനൽ ഫെഡറേഷൻ ഓഫ് കർണാടക ക്രിസ്ത്യൻ അസോസിയേഷൻ ഉഡുപ്പി ജില്ല പ്രസിഡൻറ് നെറി കർണേലിയോ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ ഐവൻ ഡിസൂസ എം.എൽ.സിയാവണം സ്ഥാനാർഥി. വിനയകുമാർ സൊറകെയെയോ പ്രമോദ് മാധവ് രാജിനെയോ സ്ഥാനാർഥിയാക്കിയാൽ എതിർക്കും. 30 ലക്ഷത്തോളം ക്രിസ്ത്യാനികളുള്ള കർണാടകയിൽ രണ്ടു ലോക്സഭ സീറ്റ് ന്യായമായ ആവശ്യമാണെന്ന് കർണേലിയോ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.