മംഗളൂരു: ബൈക്കമ്പാടി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മേഖലയിൽ ട്രക്ക് ടെർമിനൽ സ്ഥാപിക്കാനുള്ള നടപടി പുരോഗതിയിലാണെന്ന് ജില്ല ചുമതലവഹിക്കുന്ന നഗരവികസന-ഭവനമന്ത്രി യു.ടി. ഖാദർ പറഞ്ഞു. ചെറുകിട വ്യവസായ അസോസിയേഷൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വൻകിട, ചെറുകിട, ഇടത്തരം വ്യവസായശാലകളുമായി ബന്ധപ്പെട്ട് ധാരാളം ലോറികൾ ബൈക്കമ്പാടിയിൽ എത്തുന്നുണ്ട്. ഇവ നിർത്തിയിടാൻ കേന്ദ്രീകൃതസ്ഥലം ഇല്ലാത്തതിനാൽ റോഡുകളിൽ പലയിടങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. ട്രക്ക് ടെർമിനലിനുള്ള സ്ഥലം നേരത്തെ കണ്ടെത്തിയിരുന്നു. തുടർനടപടിക്ക് ധനവകുപ്പിന് കൈമാറുകയും ചെയ്തു. ബൈക്കമ്പാടിയിൽ വ്യവസായശാലകളിലെ ജീവനക്കാർക്ക് പ്രയോജനപ്പെടുംവിധം ഇന്ദിര കാൻറീൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.