കാസർകോട്: ഹൈന്ദവ വിശ്വാസത്തിെൻറ ഭാഗമായ ഗുരുവിെൻറ പാദപൂജ ഇതര മതവിശ്വാസികളിൽ അടിച്ചേൽപിക്കുന്ന നടപടി ഭരണഘടനാ തത്ത്വങ്ങൾക്ക് വിരുദ്ധവും മതേതര സമൂഹത്തിലെ വിദ്യാലയത്തിൽ നടക്കാൻ പാടില്ലാത്തതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും എസ്.വൈ.എസ് ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.കെ. പൂക്കോയ തങ്ങൾ ചന്തേര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, പി.എസ്. ഇബ്രാഹീം ഫൈസി പള്ളങ്കോട്, ശരീഫ് ഹാജി പടന്ന, ഹാദി തങ്ങൾ മൊഗ്രാൽ, നജ്മുദ്ദീൻ തങ്ങൾ, സി.കെ.കെ. മാണിയൂർ, യു. സഅദ് ഹാജി, കണ്ണൂർ അബ്ദുല്ല മാസ്റ്റർ, അഷ്റഫ് മിസ്ബാഹി, അസീസ് അഷ്റഫി പാണത്തൂർ, അബ്ദുറഹ്മാൻ ഹാജി കമ്പാർ, സിദ്ദീഖ് അസ്ഹരി പാത്തൂർ, എം.എ. ഖലീൽ ഹിദായത്ത് നഗർ, ഹമീദ് ഹാജി പറപ്പാടി, ഹാഷിം ദാരിമി, താജുദ്ദീൻ ചെമ്പിരിക്ക, ടി.സി. കുഞ്ഞബ്ദുല്ല ഹാജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.