കാസർകോട്: പ്രകൃതിക്ഷോഭത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി സർവതും നഷ്ടപ്പെട്ടവർക്ക് ആവശ്യമായ ധനസഹായം നൽകണമെന്നും ഇത്തരം വ്യാപാരികളുടെ വായ്പ അടക്കാൻ ആറുമാസത്തെ സാവകാശം അനുവദിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. ലോണുകളും ചിട്ടികളും വട്ടിപ്പലിശക്കാരിൽനിന്ന് വായ്പയുമൊക്കെയെടുത്താണ് ബഹുഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ളത്. ഇവരുടെ കുടുംബങ്ങളും കടുത്ത ദുരിതത്തിലാണ്. ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ടി.എം. തോമസ് ഐസക്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ തുടങ്ങിയവർക്ക് കത്തയച്ചതായും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.