കല്യാശ്ശേരി: ഷുഹൈബ് വധത്തിലെ കുറ്റവാളികളായിട്ടുള്ള പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്യാതെ ഭരണ-നിയമ സംവിധാനത്തെ സി.പി.എം വെല്ലുവിളിച്ച് പരിഹസിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിെൻറ ഹുങ്കിൽ എല്ലാം പാർട്ടിവത്കരിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ അവർ തെരുവിൽ വിഹരിക്കുകയാണ്. അതേസമയം, നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജാമ്യമില്ലാ കുറ്റം ചുമത്തുന്ന കിരാത നടപടി ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.പി. ഉണ്ണികൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ, യൂത്ത് കോൺഗ്രസ് മുൻ ജില്ല ജനറൽ സെക്രട്ടറി കക്കോപ്രവൻ മോഹനൻ, മണ്ഡലം പ്രസിഡൻറുമാരായ രാജേഷ് പാലങ്ങാട്ട്, ഒ. ക്രിസ്റ്റി, കൂനത്തറ മോഹനൻ എന്നിവർ സംസാരിച്ചു. പി.ഐ. ശ്രീധരൻ, പി.എൽ. ബേബി, പി.വി. വേണുഗോപാൽ, പി.കെ. വത്സലൻ, സി.ടി. അമീറലി, കെ.എൽ. ജോൺ, ചന്ദ്രൻ തോട്ടത്തിൽ, പി. കേളു, കെ.കുമാരൻ, ദേവൻ കപ്പച്ചേരി, പി.ഒ. മുരളീധരൻ, സി. അംബ്രോസ്, ബേബി ആൻറണി, പി.കെ. ശ്രീകുമാർ എന്നിവർ കൂട്ടായ്മക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.