കണ്ണിപ്പൊയിൽ ബാബു വധം: മുഴുവൻ പ്രതികളെയും പിടികൂടണം -സി.പി.എം

തലശ്ശേരി: സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം തലേശ്ശരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനും 2016ലെ വധോദ്യമക്കേസ് പുനരന്വേഷിക്കാനും പൊലീസ് തയാറാകണം. കൊലപാതകം നടന്ന് മൂന്ന് മാസമാകാറായിട്ടും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ബാഹ്യ ഇടപെടലിനും സമ്മര്‍ദത്തിനും വഴങ്ങി കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമം നടക്കുന്നുണ്ട്. അന്വേഷണം ഊര്‍ജിതമാക്കി മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്ന് ഏരിയ സെക്രട്ടറി എം.സി. പവിത്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.