ധർമടം: ധർമടം ഗ്രാമപഞ്ചായത്ത് പരിധിയിൽ പുതുതായി രൂപവത്കരിച്ച ധർമടം പഞ്ചായത്ത് വനിത കോഒാപറേറ്റിവ് സൊസൈറ്റി ചിറക്കുനിയിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ അധ്യക്ഷത വഹിച്ചു. നിേക്ഷപം സ്വീകരിക്കൽ പ്ലാനിങ് അസി.രജിസ്ട്രാർ എ.കെ. ദിനേശ് ബാബുവും ഒാഹരി സമാഹരണം അസി.രജിസ്ട്രാർ ജനറൽ വി. രാമകൃഷ്ണനും കമ്പ്യൂട്ടർ സ്വിച്ച് ഒാൺ കർമം അസി.ഡയറക്ടർ എം. ഷഹിമയും നിർവഹിച്ചു. ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ബേബി സരോജം, ധർമടം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി. ഭാസ്കരൻ, ടി. അനിൽ, കേണ്ടാത്ത് ഗോപി, എൻ.കെ. രവി, പി.എം. പ്രഭാകരൻ, സി. മോഹനൻ, കെ. രവീന്ദ്രൻ, പനോളി ലക്ഷ്മണൻ, പണിക്കൻ രാജൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡൻറ് ഡോ.സുധ അഴീക്കോടൻ സ്വാഗതവും മീറ നരോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.