ന്യൂ മാഹി ടൗണിൽ മാലിന്യം കെട്ടിക്കിടക്കുന്നു

ന്യൂ മാഹി: ന്യൂ മാഹി ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സമീപങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ നിലയിലാണ്. എക്സൈസ് ചെക്ക് പോസ്റ്റിന് സമീപത്തായി ടോയ്ലറ്റ് പണി പൂർത്തിയായെങ്കിലും പൊതുമരാമത്ത് വകുപ്പി​െൻറ ഇലക്ട്രിക്കൽ അനുമതി പത്രം കിട്ടാത്തതിനാൽ പൊതുജനങ്ങൾ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത് പഴയതുപോലെ വഴിയരികിൽ തന്നെയാണ്. പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. പകർച്ചവ്യാധികൾ പടർന്ന് പിടിക്കാതിരിക്കാൻ പഞ്ചായത്ത് -ആരോഗ്യ വകുപ്പ് അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജില്ല മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ളവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.