എടക്കാട്: പൊലീസിനെ ഉപയോഗിച്ച് കോൺഗ്രസിനെ തകർക്കാമെന്ന് കരുതുന്നവർ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഐ.എൻ.ടി.യു.സി ദേശീയ െസക്രട്ടറി കെ. സുരേന്ദ്രൻ. ധർമടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എടക്കാട് ബസാറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലയാളികൾക്ക് സംരക്ഷണം നൽകുന്ന സി.പി.എം നേതൃത്വം ജനങ്ങളുടെ കോടതിയിൽ ഉത്തരംപറയുന്ന കാലം വിദൂരമല്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് പുതുക്കുടി ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.സി. മുഹമ്മദ് ഫൈസൽ, എൻ.പി.ശ്രീധരൻ, ഷമേജ് പെരളശ്ശേരി, സി.ദാസൻ, കെ.വി. ജയരാജൻ എന്നിവർ സംസാരിച്ചു. കെ.സുരേഷ്, കുന്നുമ്മൽ ചന്ദ്രൻ, വി.വി. ദിവാകരൻ, സി.വി. പ്രദീഷ്, പ്രേമവല്ലി, അഗീഷ് കാടാച്ചിറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.