സ്വാതന്ത്ര്യ സംരക്ഷണജാഥ തുടങ്ങി

ചെറുപുഴ: എ.ഐ.വൈ.എഫ് ആഗസ്റ്റ് 15ന് മണ്ഡലംതലത്തില്‍ നടത്തുന്ന സമരസാക്ഷ്യം പരിപാടിക്ക് മുന്നോടിയായി നടത്തുന്ന സ്വാതന്ത്ര്യസംരക്ഷണ ജാഥ തുടങ്ങി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി. ഷൈജന്‍ ജാഥാലീഡര്‍ കെ.വി. രജീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. വിനു അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം വി.കെ. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. എം.സി. സജീഷ്, എം. രാമകൃഷ്ണൻ, ടി.വി. രജിത, കെ.ആർ. ചന്ദ്രകാന്ത്, റജി ജോസഫ്, ശ്രീജിത്ത് കുഞ്ഞിമംഗലം, സിബി എം. തോമസ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ ആറിന് വൈകീട്ട് സമാപിക്കും. സമാപനസമ്മേളനം അജയ് ആവള ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രദീപ് പുതുക്കുടി സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.