ശ്രീകണ്ഠപുരം: യു.ഡി.എഫ് ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം അംഗം അഡ്വ. എം.സി. രാഘവൻ നയിച്ച ജാഥ സമാപിച്ചു. എൽ.ഡി.എഫിെൻറ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തുന്ന ശ്രീകണ്ഠപുരം നഗരസഭ ഓഫിസ് ഉപരോധത്തിെൻറ പ്രചാരണാർഥമാണ് ജാഥ നടത്തിയത്. രണ്ട് ദിവസമായി നടന്ന ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നൽകി. കരയത്തുംചാല്‍, ചെമ്പന്തൊട്ടി, നിടിയേങ്ങ കവല, നിടിയേങ്ങ എ.കെ.ജി നഗര്‍, ചുണ്ടയില്‍വളപ്പ്, ചേപ്പറമ്പ് ഇ.എം.എസ് നഗര്‍, കംബ്ലാരി, കൂട്ടുംമുഖം പാലം, കാവുമ്പായി, ഐച്ചേരി, ചുണ്ടപ്പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ക്കൂടി സഞ്ചരിച്ച് ചെരിക്കോട് സമാപിച്ചു. പി.വി. ശോഭന, വി. ഷിജിത്ത്, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന ഉപരോധം സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.