ആലക്കോട്: മദ്യഷാപ്പുകൾക്ക് അവധിയായ ഒന്നാം തീയതി അമിത വിലയ്ക്ക് വിൽക്കാൻ കൊണ്ടുവന്ന വിദേശമദ്യം പിടികൂടി. ആലക്കോട് എക്സൈസ് സംഘമാണ് മദ്യം പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ കരുവൻചാലിലെ വിനോയിയെ (40) ആലക്കോട് അസി. എക്സൈസ് ഇൻസ്പെക്ടർ റെനി ഫെർണാണ്ടസും സംഘവുമാണ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് പ്രതിഷേധക്കൂട്ടായ്മ ആലക്കോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മട്ടന്നൂരിൽ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ചും ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കരുവൻചാലിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ദേവസ്യ പാലപ്പുറം അധ്യക്ഷത വഹിച്ചു. തോമസ് വെക്കത്താനം, ജോസ് വട്ടമല, ജോഷി കണ്ടത്തിൽ, ബേബി ഒാടംപള്ളി, ബിജു പുളിയൻതൊട്ടി, അഡ്വ. പി. സുനിൽകുമാർ, സി. മോഹനൻ, ബാബു പള്ളിപ്പുറം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.