ആലക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ കാപ്പിമല ഫർലോങ്കരയിലെ കണ്ണാസതീഷിെൻറയും ഭാര്യ വാജിനിയുടെയും ചികിത്സാസഹായത്തിനായി കാപ്പിമല ബസിെൻറ കാരുണ്യയാത്രയിൽ ഒറ്റദിവസംകൊണ്ട് സമാഹരിച്ചത് 1,73,781 രൂപ. കാപ്പിമല-ആലേക്കാട്-തളിപ്പറമ്പ് റൂട്ടിൽ സർവിസ് നടത്തുന്ന ബസിെൻറ കലക്ഷൻ തുക മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന കുടുംബത്തിന് നൽകും. പഞ്ചായത്തംഗം ജോസ് അള്ളുംപുറം ബസിെൻറ കാരുണ്യയാത്ര ഉദ്ഘാടനം ചെയ്തു. ബസ് ജീവനക്കാരായ ജിൻസൺ, സിജോ, ജയേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.