കർഷകസംഘം ജാഥ തുടങ്ങി

കാസർകോട്: കേന്ദ്രസർക്കാറി​െൻറ കർഷകേദ്രാഹ നയങ്ങൾക്കെതിരെ ഒമ്പതിന് നടക്കുന്ന കാസർകോട് ഹെഡ്പോസ്റ്റ് ഒാഫിസ് മാർച്ചി​െൻറ ഭാഗമായുള്ള കർഷകസംഘം ജില്ല വാഹനജാഥ പര്യടനം തുടങ്ങി. മജീർപള്ളയിൽനിന്നാരംഭിച്ച് ഗാഡിഗുഡെയിൽ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാലീഡർ സി.എച്ച്. കുഞ്ഞമ്പു, മാനേജർ പി. ജനാർദനൻ, അംഗങ്ങളായ പി.ആർ. ചാക്കോ, കെ.പി. വത്സലൻ, കെ.ആർ. ജയാനന്ദ, പി. രഘുദേവൻ, ടി.പി. ശാന്ത, ടി. കോരൻ എന്നിവർ സംസാരിച്ചു. മജീർപള്ളയിൽ കെ. ചന്ദ്രഷെട്ടി അധ്യക്ഷത വഹിച്ചു. ഗീത സമാനി സ്വാഗതം പറഞ്ഞു. മിയാപദവിൽ പ്രഭാകരഷെട്ടി അധ്യക്ഷത വഹിച്ചു. ജനാർദനൻ സ്വാഗതം പറഞ്ഞു. പൈവളിഗെയിൽ ശങ്കർ അധ്യക്ഷത വഹിച്ചു. പി.കെ. അഹമ്മദ് ഹുസൈൻ സ്വാഗതം പറഞ്ഞു. ഉപ്പളയിൽ ദാസപ്പഷെട്ടി അധ്യക്ഷത വഹിച്ചു. ഉമേഷ് ഷെട്ടി സ്വാഗതം പറഞ്ഞു. കുമ്പളയിൽ കെ.കെ. അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.വി. യൂസുഫ് സ്വാഗതം പറഞ്ഞു. ബാഡൂരിൽ എം. ശങ്കർ റൈ അധ്യക്ഷത വഹിച്ചു. ശിവപ്പ റൈ സ്വാഗതം പറഞ്ഞു. പെർളയിൽ കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. വൈ. നാരായണൻ സ്വാഗതം പറഞ്ഞു. ബദിയടുക്കയിൽ രാധാകൃഷ്ണ റൈ അധ്യക്ഷത വഹിച്ചു. സുബ്ബണ്ണ റൈ സ്വാഗതം പറഞ്ഞു. നാട്ടക്കല്ലിൽ ഒ. ബാലൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സമാപനകേന്ദ്രമായ ഗാഡിഗുഡെയിൽ എ. ശങ്കര അധ്യക്ഷത വഹിച്ചു. ലത്തീഫ് സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച ജാഥ മൊഗ്രാൽ പുത്തൂരിൽനിന്ന് തുടങ്ങി പാലക്കുന്നിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.