മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിലെ 1988-90 പ്രീഡിഗ്രി ബാച്ച് സഹപാഠികളുടെ കൂട്ടായ്മ അകമലർ -രണ്ടിെൻറ സംഗമം ആഗസ്റ്റ് നാലിന് രാവിലെ 10ന് കോളജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അകമലരിെൻറ നേതൃത്വത്തിൽ കാമ്പസിൽ നിർമിച്ച താമരക്കുളവും ഉദ്യാനവും അലങ്കാര മത്സ്യ അക്വേറിയവും കോളജ് പ്രിൻസിപ്പൽ ആരോഗ്യസാമിക്ക് കൈമാറും. കാമ്പസ് ഹരിതവത്കരിക്കുന്നതിന് ഭാഗമായി എെൻറ മരം പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. ഇതോടൊപ്പം സുവനീർ,ഡോക്യുമെൻററി പ്രകാശനവും നടക്കും. സജിത്ത് നാരായണൻ, കെ.എം. രാധാകൃഷ്ണൻ, നൗഫൽ കോളോത്ത്, പി. സുചിത്ര, പി.വി. പ്രസാദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.