കൺവെൻഷൻ

പാനൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ മൊകേരി പഞ്ചായത്തുതല പ്രവർത്തക കൺവെൻഷനും നവാഗതരെ സ്വീകരിക്കലും കമ്മിറ്റി രൂപവത്കരണവും നടന്നു. കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.ടി. ഗംഗാധരൻ നവാഗതരെ സ്വീകരിച്ചു. പി. രാജൻ, സി.വി. ദിനേശ് ബാബു, വി.പി. രാജേഷ്, പി. ഗോവിന്ദൻ, വിജയൻ ഉച്ചുമ്മൽ, ടി.എ. വത്സരാജൻ, എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. ശശിധരൻ കുനിയിൽ (പ്രസി), കെ.എം. അശോകൻ (സെക്ര). ക്വിസ് മത്സരം പാനൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പാനൂർ പി.ആർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം. യു.പി വിഭാഗം പാനൂർ ഉപജില്ലയിലെ വിദ്യാർഥികൾക്ക് മാത്രമാണ്. ആഗസ്റ്റ് 12ന് രാവിലെ 9.30ന് രജിസ്ട്രേഷനെ തുടർന്ന് മത്സരം തുടങ്ങും. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം എന്ന വിഷയത്തിൽ നടക്കുന്ന വ്യക്തിഗതമത്സരത്തിൽ വിജയികൾക്ക് യഥാക്രമം 1000, 750, 500 രൂപ വീതം ഒന്നുമുതൽ മൂന്നാം സ്ഥാനക്കാർക്ക് സമ്മാനമായി നൽകും. ഓരോ വിദ്യാലയത്തിൽനിന്ന് ഓരോ വിഭാഗത്തിലും രണ്ടുവീതം കുട്ടികൾക്ക് പങ്കെടുക്കാം. ഹയർസെക്കൻഡറി, കോളജ് എന്നിവ ഒറ്റവിഭാഗമായാണ് മത്സരം. പങ്കെടുക്കുന്നവർ സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ ഫോറം ആഗസ്റ്റ് ഏഴിനകം പാനൂർ പി.ആർ മന്ദിരം ലൈബ്രറിയിലെത്തിക്കണം. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.