'വഴിയോര കച്ചവടക്കാരെ വഴിയാധാരമാക്കുന്നത്​ നിര്‍ത്തണം'

കാഞ്ഞങ്ങാട്: വഴിയോര കച്ചവട തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള ജില്ല വികസന സമിതിയുടെ നടപടി നിർത്തിവെക്കണമെന്ന് വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതി (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ പി.ഡബ്ല്യു.ഡിയും ഗ്രാമപഞ്ചായത്തുകളും റവന്യൂ അധികൃതരും വഴിയോര കച്ചവടക്കാരോട് സ്ഥാപനങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 2009ല്‍ സുപ്രീംകോടതി വിധിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഴിയോര കച്ചവടവും സ്വയം തൊഴിലും ചെയ്യുന്നവരെ സംരക്ഷിക്കുന്നതിനായി നിയമ നിർമാണം നടത്തുകയും 2012ല്‍ പാര്‍ലമ​െൻറ് പാസാക്കിയ നിയമവും 2010 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഴിയോര കച്ചവടക്കാരുടെ തൊഴില്‍ സംരക്ഷിക്കുന്നതി‍​െൻറ ഭാഗമായി രൂപവത്കരിച്ച വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണവും സുപ്രീം കോടതിയില്‍ സത്യവാങ്മൂലമായി സമര്‍പ്പിച്ചിരുന്നു. ഇതി‍​െൻറ ഭാഗമായി പാര്‍ലമ​െൻറ് നയരേഖ പാസാക്കി നിയമമാക്കുകയും സംസ്ഥാന സര്‍ക്കാര്‍ 2018 മാര്‍ച്ച് 14ന് നിയമം നടപ്പാക്കുന്നതിനായി ചട്ടം നിർമിക്കുകയും ചെയ്തു. എന്നാല്‍, പാർലമ​െൻറ് പാസാക്കിയ നിയമം കാറ്റില്‍ പറത്തി പഴയ നിയമം പറഞ്ഞ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് നിയമലംഘനമാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വഴിയോര കച്ചവടക്കാരുടെ തൊഴില്‍ ഇല്ലാതാക്കുന്ന നടപടിയുമായി വികസന സമിതിയും ഭരണാധികാരികളും മുന്നോട്ടുപോവുകയാണെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ല കമ്മിറ്റി മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.