ഷുഹൈബ് വധം: 11ന് യു.ഡി.എഫ് പ്രതിഷേധക്കൂട്ടായ്മ

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 11ന് കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ യു.ഡി.എഫ് ജില്ല നേതൃയോഗം തീരുമാനിച്ചു. ഈ വിഷയത്തില്‍ ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി എട്ടിന് നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. പാർലമ​െൻറ്് തെരഞ്ഞെടുപ്പി​െൻറ ഭാഗമായി യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികള്‍ ആഗസ്റ്റ് ഏഴിനകവും പഞ്ചായത്ത് കമ്മിറ്റികള്‍ 15നകവും വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.കെ. അബ്ദുൽഖാദര്‍ മൗലവി, ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, കെ. സുരേന്ദ്രന്‍, എം. നാരായണന്‍കുട്ടി (കോണ്‍ഗ്രസ്), പി. കുഞ്ഞുമുഹമ്മദ്, കെ.ടി. സഹദുല്ല (മുസ്ലിം ലീഗ്), പി.ടി. ജോസ്, ജോയ് കൊന്നയ്ക്കല്‍ (കേരള കോണ്‍-എം), സി.എ. അജീര്‍, എ.കെ. ബാലകൃഷ്ണന്‍, മാണിക്കര ഗോവിന്ദന്‍ (സി.എം.പി), ഇല്ലിക്കല്‍ അഗസ്തി (ആര്‍.എസ്.പി), അഡ്വ. മനോജ്കുമാര്‍ (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.