കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിനു കീഴിലെ പയ്യന്നൂർ ഖാദി കേന്ദ്രം സംഘടിപ്പിക്കുന്ന ഓണം -ബക്രീദ‌് ഖാദി മേള വെള്ളിയാഴ‌്ച കണ്ണൂർ ടൗൺ സ്ക്വയറിൽ തുടങ്ങും. രാവിലെ 11ന‌് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ‌്ഘാടനം ചെയ്യും. ഖാദി ബോർഡ‌് വൈസ‌് ചെയർമാൻ ശോഭന ജോർജ‌് അധ്യക്ഷത വഹിക്കും. ഖാദി ജീൻസ‌് വിപണനോദ‌്ഘാടനം ജില്ല പഞ്ചായത്ത‌് പ്രസിഡൻറ് കെ.വി. സുമേഷും കുപ്പടം സാരി വിപണനോദ‌്ഘാടനം ഖാദി ബോർഡംഗം കെ. ധനഞ‌്ജയനും നിർവഹിക്കും. ഖാദി കോട്ടൺ, മസ്ലിൻ, ഖാദി സിൽക്ക‌്, സ‌്പൺ സിൽക്ക‌്, റെഡിമെയ‌്ഡ‌് ഷർട്ടുകൾ, കിടക്ക, തലയണ, തേൻ, എള്ളെണ്ണ, സോപ്പ‌്, നോട്ട‌്ബുക്ക‌്, അച്ചാറുകൾ, ആയുർവേദ ഔഷധങ്ങൾ, ലോഷനുകൾ, അഗർബത്തി തുടങ്ങിയ ഗ്രാമവ്യവസായ ഉൽപന്നങ്ങൾക്കു പുറമെ പ്രകൃതിദത്തമായ പട്ടുനൂലിൽ നെയ‌്തെടുക്കുന്ന ബഹുവർണ പട്ടുസാരികളും മേളയിൽ ലഭ്യമാണ‌്. മേളയിൽ 30 ശതമാനം ഗവ. റിബേറ്റ‌് ലഭ്യമാണെന്ന‌് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1000 രൂപയുടെ പർച്ചേസിന‌് സമ്മാനക്കൂപ്പണുണ്ടാകും. വാഗൺ ആർ കാർ ആണ‌് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ചുപവൻ. മൂന്നാം സമ്മാനം ഒരു പവൻ വീതം 24 പേർക്ക‌്. ആഴ‌്ചതോറുമുള്ള നറുക്കെടുപ്പിൽ 5000 രൂപയുടെ ഗിഫ‌്റ്റ‌് വൗച്ചറും ലഭിക്കും. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക‌് അരലക്ഷം രൂപയുടെ ക്രെഡിറ്റ‌് സൗകര്യവുമുണ്ട‌്. 24ന് സമാപിക്കും. വാർത്തസമ്മേളനത്തിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി, എൻ. നാരായണൻ, പി. പത്മനാഭൻ, ടി.വി. വിനോദ‌്, കെ.വി. ഫാറൂഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.