ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കണ്ണൂർ: കണ്ണൂർ ജില്ല സൈനിക ക്ഷേമ ഓഫിസിൽനിന്ന് പ്രതിമാസം സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാം ലോക യുദ്ധ സേനാനികൾ, അവരുടെ വിധവകൾ എന്നിവർ ഏപ്രിൽ മുതൽ എല്ലാ മൂന്നു മാസം കൂടുമ്പോഴും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്ന് ജില്ല സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു. ജൂലൈ മാസത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കാത്തവർ തുടർന്നും പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ ആഗസ്റ്റ് 10ന് മുമ്പുതന്നെ ഹാജരാക്കണം. തെറപ്പിസ്റ്റ്: കൂടിക്കാഴ്ച നാളെ കണ്ണൂർ: കണ്ണൂർ ജില്ല ആയുർവേദ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി തെറപ്പിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് നാലിന് രാവിലെ 10.30 മുതൽ ആശുപത്രി ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾ ഗവ. അംഗീകൃത തെറപ്പിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയവരായിരിക്കണം. പ്രായപരിധി 40 വയസ്സ്. താൽപര്യമുള്ളവർ വിലാസം, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാവണം. ഫോൺ: 0497 2706666.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.