മഴ: ചപ്പമലയിൽ വൻ ഗർത്തം

കൊട്ടിയൂർ: ചപ്പമലയിൽ വൻ ഗർത്തം രൂപപ്പെട്ടു. സ്വകാര്യ വ്യക്തി നടത്തുന്ന ആട് ഫാമിനടുത്താണ് ഒരു മീറ്റർ വ്യാസവും ആറടി താഴ്ചയുമുള്ള ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്യുമ്പോൾ ഇത് വികസിച്ചുവരുകയാണ്. രണ്ടുവർഷം മുമ്പ് ഇതിനു സമീപത്തുള്ള മലയിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. അന്ന് ജില്ല കലക്ടർ സ്ഥലം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താൻ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് പുതിയ ഗർത്തം രൂപപ്പെട്ടത്. ഗർത്തം വലുതായി വരുന്നത് നാട്ടുകാരിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.