കണ്ണൂർ: ഉത്തര മലബാറിലെ ആചാരസ്ഥാനികർ, കോലധാരികൾ എന്നിവർക്കുള്ള 2018 മാർച്ച് മുതൽ ജൂലൈ വരെയുള്ള പ്രതിമാസ ധനസഹായം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസിസ്റ്റൻറ് കമീഷണറുടെ ഓഫിസിൽ ആഗസ്റ്റ് എട്ട്, ഒമ്പത്, 13, 14 തീയതികളിൽ വിതരണം ചെയ്യും. നിലവിൽ വേതനം കൈപ്പറ്റിവരുന്ന മുഴുവൻ പേരും ഫോട്ടോ പതിച്ച ഐഡൻറിറ്റി കാർഡ്, ഇപ്പോഴും ക്ഷേത്രത്തിൽ ജോലി ചെയ്തുവരുന്നതായി കാണിക്കുന്ന ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, ദേശസാത്കൃത ബാങ്കിലുള്ള അക്കൗണ്ട്, പാസ്ബുക്കിെൻറ പകർപ്പ് എന്നിവ സഹിതം നേരിട്ട് ഹാജരാവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.