കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ അസിസ്റ്റൻറ് (മലയാളം മാധ്യമം, കാറ്റഗറി നമ്പർ: 386/14) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2018 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഇൻറർവ്യൂ ആഗസ്റ്റ് എട്ട്, ഒമ്പത്, 10, 16 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള പബ്ലിക് സർവിസ് കമീഷൻ ആസ്ഥാന ഓഫിസിൽ നടത്തും. ഇൻറർവ്യൂ മെമ്മോ ഒ.ടി.ആർ െപ്രാഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ പ്രമാണങ്ങളും സഹിതം അനുവദിക്കപ്പെട്ട തീയതിയിൽ രാവിലെ 7.30ന് തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിൽ ഹാജരാവണം. ഫോൺ: 0497 2700482. ........................ പെയിൻറർ ഇൻറർവ്യൂ കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ പെയിൻറർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് ആറിന് രാവിലെ 9.30ന് ബറ്റാലിയനിൽ നടത്തും. മുൻപരിചയമുള്ളവർ ആധാർ കാർഡിെൻറ പകർപ്പുമായി എത്തണം. ഫോൺ: 0497 2781316. ......................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.