ബൈപാസ്​ വികസനം: ഭഗവതിക്കോട്ടം മണ്ണിട്ട്​ മൂടരുതെന്ന്​ ക്ഷേത്ര കമ്മിറ്റി

കണ്ണൂര്‍: തുരുത്തി പുതിയില്‍ ഭഗവതിക്കോട്ടം മണ്ണിട്ട് മൂടുന്ന നടപടി റദ്ദാക്കാന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ഭഗവതിക്ഷേത്രം ട്രസ്റ്റി​െൻറയും ഭൂ അധികാര സംരക്ഷണ സമിതിയുടെയും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു‍. തുരുത്തി സമരസമിതിയുടെ പ്രതിനിധികളെ ചര്‍ച്ചക്കായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ക്ഷണിച്ച നടപടി സ്വാഗതാര്‍ഹമാണ്. തുരുത്തിയിലെ 29ഓളം ദലിത് പിന്നാക്കവിഭാഗം കുടുംബങ്ങളുടെ കിടപ്പാടം കൂടാതെ പുലയന്‍ സമുദായത്തി​െൻറ 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രംകൂടി സ്ഥലമേറ്റെടുക്കലി​െൻറ ഭാഗമായി മണ്ണിട്ട് മൂടാന്‍ അലൈന്‍മ​െൻറ് അംഗീകരിച്ചുകൊണ്ട് 3ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. കോടതി സ്റ്റേ അവഗണിച്ചുകൊണ്ടുള്ളതാണ് 3ഡി വിജ്ഞാപനം. വി.ഐ.പി ഇടപെടലാണ് തുരുത്തി ബൈപാസില്‍ നിയമവിരുദ്ധമായ വളവ് ഉണ്ടാക്കിയതെന്ന് എന്‍.എച്ച് അതോറിറ്റിതന്നെ നേരത്തെ സമ്മതിച്ചിരുന്നു. ഭൂമിയേറ്റെടുക്കലിനെതിരെ നിയമയുദ്ധവും ജനകീയ സമരവും മുന്നോട്ടുകൊണ്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഭൂ അധികാര സംരക്ഷണസമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എ. അജിത്കുമാര്‍, ട്രഷറര്‍ എ. സിന്ധു എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.