കൂത്തുപറമ്പിൽ േകാൾ ടാക്സി സർവിസ്​ തടഞ്ഞു

കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിൽനിന്ന് സമാന്തര സർവിസ് നടത്തിയ േകാൾ ടാക്സികൾ ഓട്ടോ ഡ്രൈവർമാർ തടഞ്ഞു. ആമ്പിലാട്, മൂര്യാട് ഭാഗങ്ങളിലേക്ക് സമാന്തര സർവിസ് നടത്തിയ േകാൾ ടാക്സികളാണ് ഒരുവിഭാഗം തടഞ്ഞത്. വ്യാഴാഴ്ച രാവിലെ സംഘടിച്ചെത്തിയ ഓട്ടോ തൊഴിലാളികൾ പ്രതിഷേധസൂചകമായി കാൾ ടാക്സികൾ തടയുകയായിരുന്നു. എട്ടോളം കാൾ ടാക്സികളാണ് കൂത്തുപറമ്പ് ടൗണി​െൻറ വിവിധ ഭാഗങ്ങളിലായി തടഞ്ഞിട്ടത്. കൂടുതൽ ആളുകളെ കയറ്റി കാൾ ടാക്സികൾ സർവിസ് നടത്തുന്നത് തങ്ങളുടെ തൊഴിലിനെ ബാധിക്കുന്നതായി ഓട്ടോ തൊഴിലാളികൾ പറഞ്ഞു. അതേസമയം, ബസ് സർവിസില്ലാത്ത ആമ്പിലാട് മേഖലയിലെ ജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്നത് േകാൾ ടാക്സികളെയാണ്. ആമ്പിലാട് നിന്നും കൂത്തുപറമ്പിലേക്ക് യാത്ര ചെയ്യാൻ 10 രൂപയാണ് കാൾ ടാക്സികൾ ഈടാക്കുന്നത്. ഇതാണ് കാൾ ടാക്സികൾ ആമ്പിലാട് റൂട്ടിൽ വ്യാപകമാകാൻ ഇടയാക്കിയത്. കൂത്തുപറമ്പ് പൊലീസ് ഇരുവിഭാഗവുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.