അഞ്ചരക്കണ്ടി: മദ്റസയിലും പരിസരങ്ങളിലും ഹരിതവത്കരണത്തിന് പ്രാധാന്യം നൽകണമെന്ന് എസ്.കെ.എസ്.ബി.വി മദ്റസത്തുൽ മുഹമ്മദിയ കിണവക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭാരവാഹി രൂപവത്കരണ യോഗത്തിെൻറ ഉദ്ഘാടനം എസ്.കെ.എസ്.ബി.വി കൺവീനർ അബ്ദുൽ ഖാദർ അസ്ഹരി നിർവഹിച്ചു. മദ്റസ സദർ മുഅല്ലിം അബ്ദുൽ ഗഫൂർ ബാഖവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സനൂസി, ഹസൻ ബാവ, ടി.കെ. ഷക്കീർ മൗലവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബ്ദുൽ ഗഫൂർ ബാഖവി (ചെയ.), അബ്ദുൽ ഖാദർ അസ്ഹരി (കൺ.), എം. സഹൽ (പ്രസി.), കെ. നിസാം (സെക്ര.), മുഹമ്മദ് ഷാസ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.