പഴയങ്ങാടി: പഴയങ്ങാടി പാലം ബലപ്പെടുത്തുന്നതിനുള്ള പഠനപ്രവർത്തനം തുടങ്ങി. എറണാകുളത്തെ പത്മജ ഗ്രൂപ്പാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. പാലത്തിെൻറ ശോച്യാവസ്ഥ ടി.വി. രാജേഷ് എം.എൽ.എ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും മന്ത്രി ജി. സുധാകരൻ നേരിട്ട് ജനുവരി 16ന് പാലം സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പാലം ബലപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി പഠനപ്രവർത്തനത്തിന് 2.40 ലക്ഷം രൂപയാണ് അനുവദിച്ചത്. പാലം ബലപ്പെടുത്താൻ ആറുകോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പഴയങ്ങാടി പുതിയപാലം നിർമിക്കുന്നതിന് മുന്നോടിയായുള്ള അൈലൻമെൻറ് ഇൻവെസ്റ്റിഗേഷൻ സർവേയും ബോറിങ്ങും നേരത്തെ പൂർത്തിയായിട്ടുണ്ട്. സംസ്ഥാന ബജറ്റിൽ പുതിയ പാലം നിർമിക്കാൻ 35 കോടി അനുവദിച്ചിരുന്നു. പാലത്തിെൻറ ഡിസൈൻ തയാറാക്കുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. ടി.വി. രാജേഷ് എം.എൽ.എ, പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ (പാലം വിഭാഗം) സി. ദേവേശ്, എക്സിക്യൂട്ടിവ് എൻജിനീയർ രാഗം, പത്മജ ഗ്രൂപ് ഡയറക്ടർ എം. മനോജ് കുമാർ, പ്രോജക്ട് മാനേജർ എം. മർഹൂബ് എന്നിവർ പാലത്തിൽ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.