പയ്യന്നൂർ: ഖാദിമേഖലക്ക് ഭീഷണിയാകുന്ന വ്യാജ ഖാദി ഉൽപന്നങ്ങളുടെ വിപണനം തടയണമെന്ന് ജില്ല ഖാദി വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഗുണമേന്മ കുറഞ്ഞ വ്യാജ ഖാദി ഉൽപന്നങ്ങൾ ഖാദിയെന്നപേരിൽ വിൽപനക്കെത്തുന്നുണ്ട്. ഇത് കേരളത്തിലെ പരമ്പരാഗത ഖാദിവസ്ത്രങ്ങളുടെ വിപണനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഖാദി കമീഷൻ ചട്ടപ്രകാരവും കൈകൊണ്ട് നൂൽക്കുന്ന നൂലിൽ യന്ത്രസഹായമില്ലാതെയും നെയ്തെടുക്കുന്നവമാത്രമാണ് ഖാദി. മറ്റുള്ളവ ടെക്സ്റ്റൈൽസ് ഗണത്തിൽപെടുന്നവയാണ്. ഇവ ഖാദിയെന്നപേരിൽ വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. ഓണത്തിനുമുമ്പ് തൊഴിലാളികളുടെ ഇൻസെൻറീവ്, ഡി.എ കുടിശ്ശിക എന്നിവ വിതരണം ചെയ്യണമെന്നും ജില്ല സെക്രട്ടറി കെ.യു. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.